Friday, May 22, 2009

കുടവയര്‍

ഈ കുടവയര്‍ ഇത്ര വലിയ പ്രശ്നം ആണോ?

മാവേലി മന്നനുണ്ടല്ലോ ഒന്നൊന്നര കുടം
ലാലേട്ടനുമുണ്ടൊരു കുടം ഒന്നൊന്നര കുടം
വാമനനുമുണ്ടൊരു ചെറു കുടം
ദേവഗണങ്ങളില്‍ പലര്‍ക്കുമുണ്ടൊരു കുടം

നിറകുടം തുളുബില്ല അത്ര തന്നെ!

മാമാങ്കം

അങ്ങനെ ഭാരത രാജ്യത്തെ മാമാങ്കം കഴിഞ്ഞു. സാമൂതിരി തന്നെ അധികാരം നിലനിര്‍ത്തി. മൂന്നും നാലും ഒക്കെ ആയി വന്ന ചാവേര്‍കള്‍ സാമൂതിരിയുടെ മുന്‍പില്‍ ഇനിയൊരു അങ്കത്തിനു ബാല്യം ഇല്ലെന്നു തിരിച്ചറിഞ്ഞു.

കാത്തിരിക്കാം ഇനി...

Friday, May 15, 2009

നാളെ മാമാങ്കം

നാളെ മാമാങ്കം

നാളെ ഭാരതക്കര ആകെ കാതോര്‍ക്കും നമ്മെ ഭരിച്ചു രസിക്കാന്‍ ഞാന്‍ അവസരം നല്‍കിയവര്‍ക്കു തന്നാണോ അയല്‍ക്കാരനും അവസരം നല്‍കിയതെന്നു. എന്റെ എല്ലാ അയല്‍ക്കാരും എന്റെ ഒപ്പം നിന്നാല്‍ എന്റെ പാര്‍ട്ടി നാടു ഭരിച്ചു മുടിക്കും. അല്ലേല്‍ അവന്റെ പാര്‍ട്ടി.
എന്തായലും മുടിക്കും പിന്നെ ആരായലെന്താ?
എന്തായലും എന്റെ കഞ്ഞിയില്‍ പാറ്റ ഇടാതിരുന്ന മതി...

ഈ പരിപാടി കൊല്ലാകൊല്ലം നടത്തിയിരുന്നേല്‍ എന്തു നന്നായിരുന്നു
കുറെ പേര്‍ക്കു പണി ആയേനെ... പിന്നെ കുറെ മധുര സ്വപ്നങ്ങളും... പാലും തേനും ഒഴുകുന്നത്!
ഈ നടിമാരെല്ലാം വരുന്ന കാരണം ഉത്തരേന്ത്യയില്‍ പാലൊഴുകുന്നുണ്ട്ത്രെ!

ഗുണനവിശേഷം

ഒന്നിനെ ഒന്നായും രണ്ടിനെ നാലായും
തീര്‍ക്കുന്നതും ഞാനെ ഭവാന്‍.
പേരറിയാത്തൊരു പേരും ഞാനെ പെരും ഭവാന്‍.
ഈ നാളില്‍ ഞാനും വരുന്നേ ഈ ബ്ലോഗിലകത്തില്‍.